പൊലീസ് സ്റ്റേഷന്‍ ബോര്‍ഡുകളില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പേരെഴുതാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷന്‍ ബോര്‍ഡുകളിലും മലയാളത്തിന് പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും 'പൊലീസ് സ്റ്റേഷന്‍' എന്നെഴുതും. 

Last Updated : Sep 22, 2017, 07:29 PM IST
പൊലീസ് സ്റ്റേഷന്‍ ബോര്‍ഡുകളില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പേരെഴുതാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷന്‍ ബോര്‍ഡുകളിലും മലയാളത്തിന് പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും 'പൊലീസ് സ്റ്റേഷന്‍' എന്നെഴുതും. 

നേരത്തെ എല്ലാ സ്റ്റേഷനുകള്‍ക്കും ഒരേ നിറം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. നീലയും ചുവപ്പും കലര്‍ന്ന പശ്ചാത്തലത്തില്‍ വെള്ള നിറത്തിലാകും ബോര്‍ഡുകള്‍ എഴുതുക.

ബോര്‍ഡുകള്‍ ഒക്ടോബര്‍ രണ്ടിന് മുന്‍പ് സ്ഥാപിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എസ്പിമാര്‍ക്കാണ് ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതിന്‍റെ ചുമതല

കേരളത്തില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സൗകര്യം കണക്കിലെടുത്താണ് ബോര്‍ഡില്‍ ഹിന്ദിയിലും എഴുതാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അത് പാലിക്കാത്തതിനാലാണ് ഇപ്പോള്‍ കര്‍ശന നിര്‍ദ്ദേശം ഡിജിപി നല്‍കിയിരിക്കുന്നത്.

Trending News