റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്എസ് സൈന്യത്തിനൊപ്പം മാർച്ച് നടത്തിയിട്ടുണ്ട്; മറുപടിയുമായി കുമ്മനം

ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്‍റെ വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

Updated: Feb 12, 2018, 08:58 PM IST
റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്എസ് സൈന്യത്തിനൊപ്പം മാർച്ച് നടത്തിയിട്ടുണ്ട്; മറുപടിയുമായി കുമ്മനം

തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്‍റെ വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

എല്ലാ വിഷമസന്ധികളിലും രാജ്യത്തിന് കൈത്താങ്ങായി നിന്ന സംഘടനയാണ് ആര്‍എസ്എസ് എന്നും രാജ്യം അഭിമുഖീകരിച്ച 4 യുദ്ധങ്ങളിലും ആര്‍എസ്എസ് ചെയ്ത സേവനം എന്താണെന്ന് അറിയണമെങ്കില്‍ ചരിത്രം പഠിക്കണമെന്നും കുമ്മനം പറഞ്ഞു. 

തന്‍റെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് കുമ്മനം പ്രസ്താവന നടത്തിയത്.