എറണാകുളം: മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി പണം കവർന്ന കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലാണ് സംഭവം. അനു (34), സലാഹുദ്ദീൻ (32), റിൻഷാദ് (32), മുഹമ്മദ് സലിം (33), ബേസിൽ (27) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂർ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ അസം സ്വദേശി മുഹമ്മദ് മുബാറക് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മാരകയാധുങ്ങളുമായി അതിക്രമിച്ചുകയറി പോക്കറ്റിൽ നിന്ന് 37,000 രൂപ കവർച്ച നടത്തിയെന്നാണ് പരാതി. മയക്കുമരുന്ന് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് റിൻഷാദ്.
ALSO READ: തിരുവനന്തപുരത്ത് മോഷണ പരമ്പര; പ്രതികൾ പിടിയിൽ
എന്നാൽ പണം തട്ടിയെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ മുഹമ്മദ് മുബാറകിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. പണം കവർന്നുവെന്ന പരാതിയുമായി ബുധനാഴ്ച വൈകിട്ടാണ് ഇയാൾ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ എത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ പരാതിക്കാരന്റെ ഫോൺ പരിശോധിച്ചു.
12 വയസിൽ താഴെയുള്ള കുട്ടികളുടെ ധാരാളം അശ്ലീല ദൃശ്യങ്ങൾ ഇയാളുടെ മൊബൈൽ ഫോണിൽ കണ്ടെത്തി. വീഡിയോ ദൃശ്യങ്ങൾ പാകിസ്താനിലെ മൊബൈൽ നമ്പറുകൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പങ്കുവച്ചതായും കണ്ടെത്തി.
ALSO READ: കാലടിയിൽ എംഡിഎംഎയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ
ഇതിന് പിന്നാലെ ഇയാൾക്കെതിരെ പോക്സോ കേസെടുത്തു. പിന്നീട് അറസ്റ്റ് ചെയ്തു. വിശദമായി നടത്തിയ അന്വേഷണത്തിൽ ഇതര സംസ്ഥാനക്കാർക്കിടയിലെ ചീട്ടുകളി സംഘങ്ങളുടെയും അനാശാസ്യ ഇടപാടുകളുടെയും ഏജന്റാണ് ഇയാളെന്ന് കണ്ടെത്തിയതായി ഇൻസ്പെക്ടർ ടിഎം സൂഫി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









