)
കൊച്ചി: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുൻ്റെ അമ്മ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ സുജയെ കൊണ്ടുപോകാനായി ബന്ധുക്കൾ എത്തിയിരുന്നു. ഇളയ മകനും വിമാനത്താവളത്തിലെത്തിയിരുന്നു. മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു. അതിവൈകാരികമായ രംഗങ്ങളാണ് വിമാനത്താവളത്തിൽ നടന്നത്.
അതിദരിദ്രമായ കുടുംബ സാഹചര്യമാണ് മിഥുന്റേത്. ഈ കഷ്ടപ്പാടുകൾ കുറയ്ക്കാനാണ് സുജ വിദേശത്തേക്ക് വീട്ടുജോലിക്ക് പോയത്. ജോലി ചെയ്തിരുന്ന വീട്ടുകാർക്കൊപ്പം തുർക്കിയിൽ വിനോദയാത്രയ്ക്ക് പോയപ്പോഴാണ് മകന്റെ വിയോഗം.
തേവലക്കര സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ സുഹൃത്തിന്റെ ചെരിപ്പ് എടുക്കാൻ കയറിയപ്പോഴാണ് അപകടമുണ്ടായത്. തെന്നി വീഴാൻ പോയപ്പോൾ മിഥുൻ അബദ്ധത്തിൽ തയറിപിടിച്ചത് താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയിലാണ്. സ്കൂളിലെ പൊതുദർശനത്തിന് ശേഷം വീട്ടിലെത്തിക്കും. വൈകിട്ട് 5 മണിയോടെ സംസ്കാരം നടത്തും.
അതേസമയം സംഭവത്തിൽ സ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തിരുന്നു. സ്കൂളിലെ പ്രധാന അധ്യാപികയായ എസ് സുജയെ ആണ് സസ്പെൻഡ് ചെയ്തത്. ഹൈസ്കൂൾ മാനേജരാണ് പ്രധാന അധ്യാപികയ്ക്കെതിരായ ഉത്തരവ് പുറത്തിറക്കിയത്. സ്കൂളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തത്. സീനിയർ അധ്യാപികയായ ജി മോളിക്കാണ് ഇനി എച്ച്എം ചുമതല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.