ചെന്നിത്തലയെ ആദ്യം പരിഹസിച്ചു; പിന്നീട് തിരുത്തി മാണി

മാണി അഴിമതിക്കാരനല്ലെന്നും, അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് താനാണെന്നും സൂചിപ്പിച്ച് ചെന്നിത്തല നേരത്തെ രംഗത്തെത്തിയിരുന്നു.

Last Updated : May 4, 2018, 05:58 PM IST
ചെന്നിത്തലയെ ആദ്യം പരിഹസിച്ചു; പിന്നീട് തിരുത്തി മാണി

തിരുവനന്തപുരം: മാണിയെ യുഡിഎഫിലേക്ക് തിരികെ എത്തിക്കുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആദ്യം പരിഹസിച്ചും പിന്നീട് തിരുത്തിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ. എം മാണി. യുഡിഎഫിന്‍റെ കാലത്തെ ബാര്‍ കോഴക്കേസില്‍ അദ്ദേഹം നന്നായി 'സഹായിച്ചിട്ടുണ്ടെ'ന്ന് മാണി ചെന്നിത്തലയെ പരിഹസിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം പരാമര്‍ശം തിരുത്തുകയും ചെയ്തു.

മാണി അഴിമതിക്കാരനല്ലെന്നും, അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് താനാണെന്നും സൂചിപ്പിച്ച് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇടതുപക്ഷം അദ്ദേഹത്തെ വേട്ടയാടുകയാണ് ഉണ്ടായതെന്നും, അദ്ദേഹം ഇപ്പോള്‍ ആ കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്നും പറഞ്ഞ ചെന്നിത്തലയ്ക്ക് മറുപടിയുമായാണ്‌ മാണി എത്തിയത്.

Trending News