Sunburn in Kerala: കാഞ്ഞങ്ങാട് പതിമൂന്നു വയസ്സുകാരനായ വിദ്യാർത്ഥിക്ക് സൂര്യാഘാതമേറ്റു

Sunburn in Kerala: അജാനൂരിലെ അബ്ദുൾ റഹ്മാൻ പാണത്തൂരിന്റെ മകൻ മുഹമ്മദ് ജുബൈറിനാണ് സൂര്യാഘാതമേറ്റത്

Written by - Vishnupriya S | Last Updated : Apr 16, 2026, 06:52 PM IST
  • ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്.
  • വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Sunburn in Kerala: കാഞ്ഞങ്ങാട് പതിമൂന്നു വയസ്സുകാരനായ വിദ്യാർത്ഥിക്ക് സൂര്യാഘാതമേറ്റു

കാസർഗോഡ്: പതിമൂന്നുവയസ്സുകാരനായ വിദ്യാർത്ഥിക്ക് സൂര്യാഘാതമേറ്റു. കാഞ്ഞങ്ങാടാണ് സംഭവം. അജാനൂരിലെ അബ്ദുൾ റഹ്മാൻ പാണത്തൂരിന്റെ മകൻ മുഹമ്മദ് ജുബൈറിനാണ് സൂര്യാഘാതമേറ്റത്. ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Add Zee News as a Preferred Source

അതേസമയം കനത്ത ചൂടിൽ വെന്തുരുകുകയാണ് കേരളം. സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പും തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പകൽ സമയങ്ങളിൽ വീടിന് പുറത്തിറങ്ങുന്നവർക്ക് ജാഗ്രത നിർദ്ദേശങ്ങളും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ ഇന്ന്  (16/04/2026) മുതൽ 19/04/2026 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം  ജില്ലയിൽ ഉയർന്ന താപനില 38°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും  ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News