പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലുള്ള ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലുമുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്. 45,000 കെയ്സുകൾ കത്തി നശിച്ചതായാണ് പ്രാഥമിക നിഗമനം. 5 മുതൽ 10 കോടി രൂപയുടെ വരെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ബിവറേജസ് കോർപറേഷൻ എംഡി ഹർഷിത അട്ടല്ലൂരി ഇന്ന് സ്ഥലം സന്ദർശിച്ച് വിശദമായ പരിശോധന നടത്തും.
ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കുള്ള മദ്യമാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്. എന്നാൽ ബിയർ സംഭരിച്ചിരുന്നിടത്ത് തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തീപിടിത്തത്തിൽ കെട്ടിടവും ഗോജൗണും പൂർണമായി കത്തിനശിച്ചു. കെട്ടിടത്തിന്റെ പിന്നിലായി വെൽഡിങ് പണിനടന്നിരുന്നതിനാൽ അതിൽ നിന്നാകാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.