ഇന്ത്യാ പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിമാനയാത്രികർക്ക് അറിയിപ്പ് പങ്കുവെച്ച് തിരുവനന്തപുരം എയർപോർട്ട് അധികൃതർ. വിമാനത്താവളങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യാത്രികർ വിമാനത്താവളത്തില്‍ നേരത്തെയെത്തണമെന്നാണ് എയർപോർട്ട് അധികൃതരുടെ അറിയിപ്പ്. അധിക സുരക്ഷാ സംവിധാനങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാർ കൂടുതൽ സമയം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നേക്കാം. അതിൽ വിമാനത്താവളത്തിൽ എത്തുന്നവർ നേരത്തെയെത്തണമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ സുരക്ഷാ കാരണങ്ങളാൽ ചില വിമാനത്താവളങ്ങൾ സർക്കാർ അടച്ചുപൂട്ടിയിരുന്നു. എന്നാൽ നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഇന്ത്യൻ സർക്കാർ രാജ്യത്തെ സിവിൽ ഏവിയേഷൻ അടച്ചുപൂട്ടിയതായി അവകാശപ്പെട്ടിരുന്നു. ഈ വാർത്ത തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) വ്യക്തമാക്കിയിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണി കണക്കിലെടുത്ത് എല്ലാ വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, വ്യോമസേനാ സ്റ്റേഷനുകൾ, ഹെലിപാഡുകൾ, വ്യോമയാന പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ബിസിഎഎസ് പറഞ്ഞു. ഇതിന്റെ അടിസ്‌ഥാനത്തിൽ ചണ്ഡീഗഡ്, ശ്രീനഗർ, അമൃത്സർ, ലുധിയാന, ഭുന്തർ, കിഷൻഗഡ്, പട്യാല, ഷിംല, കംഗ്ര-ഗഗ്ഗൽ, ബതിന്ഡ, ജയ്‌സാൽമീർ, ജോധ്പൂർ, ബിക്കാനീർ, ഹൽവാര, പത്താൻകോട്ട്, ജമ്മു, ലേ, മുണ്ട്ര, ജാംനഗർ, പോർബന്ദർ, കേശോദ്, കാണ്ട്ല, ഭുജ് എന്നീ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









