)
തിരുവനന്തപുരം: തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തി. എയർ ഇന്ത്യ 2455 വിമാനമാണ് റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയത്. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരും ഈ വിമാനത്തിലുണ്ടായിരുന്നു.
രണ്ട് തവണ ശ്രമിച്ചതിന് ശേഷമാണ് ചെന്നൈ വിമാനത്താവളത്തിൽ ലാൻഡിംഗിന് സാധിച്ചത്. രണ്ട് തവണ ലാൻഡിങ്ങിന് ശ്രമിച്ച ശേഷം ഒരു മണിക്കൂർ പറന്ന ശേഷമാണ് സിഗ്നൽ തകരാർ കണ്ടെത്തിയത്.
രണ്ട് മണിക്കൂറോളം വിമാനം ചെന്നൈയ്ക്ക് മുകളിൽ പറന്നുവെന്നാണ് അടൂർ പ്രകാശ് എംപി പറഞ്ഞത്. റഡാർ ബന്ധത്തിൽ തകരാർ സംഭവിച്ചുവെന്ന് പൈലറ്റ് അനൗൺസ് ചെയ്തു. പിന്നീട് ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നതിനാൽ നടന്നില്ല. തുടർന്ന് അര മണിക്കൂർ കഴിഞ്ഞാണ് ലാൻഡ് ചെയ്യാൻ സാധിച്ചത്. 12 മണിക്ക് ശേഷം മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് പോകാമെന്നു പ്രതീക്ഷിക്കുന്നതായും അടൂർ പ്രകാശ് പറഞ്ഞു. 7.45ന് ശേഷമാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടതെന്നും എംപി കൂട്ടിച്ചേർത്തു.
വൻ ദുരന്തത്തിൽ നിന്ന് ഒഴിവായെന്ന് കെസി വേണു ഗോപാൽ പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തണം. അടിയന്തര ലാൻഡിംഗിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.