കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സുകാന്തുമായി തെളിവെടുപ്പ് നടത്തി പൊലീസ്. ഇയാളുമായി പേട്ട പൊലീസ് കൊച്ചിയിലെത്തി. നെടുമ്പാശ്ശേരിയിൽ സുകാന്തിന്‍റെ അപാര്‍ട്ട്മെന്‍റിൽ തെളിവെടുപ്പ് നടത്തി. തിരുവനന്തപുരത്തുള്ള യുവതിയുടെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം സുകാന്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ, സുകാന്തിനെ ചോദ്യം ചെയ്തതിനിടെ നൽകിയ മൊഴിയിലെ വിവരങ്ങളും പുറത്തുവന്നു.
സുകാന്തിന്റെ മൊഴികളും പുറത്തുവിന്നിട്ടുണ്ട്. യുവതിയുമായി പലപ്പോഴും പിണങ്ങാറുണ്ടായിരുന്നുവെന്നും പിന്നീട് വീണ്ടും സൗഹൃദത്തിലാകുകയും ചെയ്യുമെന്നും ചോദ്യം ചെയ്യലിൽ സുകാന്ത് പൊലീസിനോട് പറഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നുമാണ് സുകാന്ത് മൊഴി നൽകിയത്. യുവതി ആത്മഹത്യ ചെയ്ത ദിവസവും തങ്ങൾ വഴക്കിട്ടിരുന്നുവെന്നും എന്നാൽ, ആത്മഹത്യ ചെയ്യേണ്ട സാഹചര്യം എന്താണെന്ന് അറിയില്ലെന്നുമാണ് സുകാന്ത് പൊലീസിനോട് പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









