IB Officer Death: ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്റെ അറസ്റ്റ് തടഞ്ഞു, മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച

സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവ് പറയും. അതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : May 22, 2025, 03:58 PM IST
  • യുവതിയുടെ കുടുംബം കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു.
  • കേസിൽ അന്വേഷണം വേഗത്തിലാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.
  • പൊലീസിന്റെ ഭാ​ഗത്ത് നിന്ന് നടപടിയുണ്ടായില്ലെങ്കിൽ മറ്റു വഴികൾ നോക്കേണ്ടിവരുമെന്നായിരുന്നു കുടുംബം പറഞ്ഞത്.
IB Officer Death: ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്റെ അറസ്റ്റ് തടഞ്ഞു, മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച

കൊച്ചി: തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ കേസിൽ പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവ് പറയാനിരിക്കെയാണ് അറസ്റ്റ് തടഞ്ഞത്. കേസിൽ അന്വേഷണം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് ഐബി ഉദ്യോ​ഗസ്ഥയുടെ കുടുംബം രം​ഗത്തെത്തിയിരുന്നു. യുവതി ആത്മഹത്യ ചെയ്തിട്ട് 57 ദിവസം കഴിഞ്ഞിട്ടും സുകാന്തിനെ പൊലീസ് പിടികൂടുന്നില്ലെന്ന് കുടുംബം പറഞ്ഞു. 

അതേസമയം യുവതിയുടെ കുടുംബം കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസിൽ അന്വേഷണം വേഗത്തിലാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. പൊലീസിന്റെ ഭാ​ഗത്ത് നിന്ന് നടപടിയുണ്ടായില്ലെങ്കിൽ മറ്റു വഴികൾ നോക്കേണ്ടിവരുമെന്നായിരുന്നു കുടുംബം പറഞ്ഞത്. സംഭവത്തില്‍ സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇവർ പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സുകാന്തിനൊപ്പം ഇവരും ഒളിവിലായിരുന്നു. സുകാന്തിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് പൊലീസിന് തെളിവുകൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. 

Also Read: NH 66 Collapse: ദേശീയപാത തകർന്നതിൽ കടുത്ത നടപടിയുമായി കേന്ദ്രം; കെഎൻആറിനെ ഡീബാർ ചെയ്തു

മാര്‍ച്ച് 24നാണ് ഐ ബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞിറങ്ങിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് യുവതിയുടെ കുടുംബത്തിന്‍റെ പരാതി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News