Thiruvananthapuram medical college: വേണുവിന്റെ മരണം: ചികിത്സ പിഴവില്ലെന്ന് പ്രാഥമിക വിലയിരുത്തൽ, അന്തിമ റിപ്പോർട്ട് നാളെ സമർപ്പിക്കും

കേസിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ് ഡോക്ടർമാർ അറിയിക്കുനന്ത്. 

Written by - Karthika V | Last Updated : Nov 9, 2025, 09:35 AM IST
  • എന്നാൽ ആശയവിനിമയത്തിൽ അപാകത ഉണ്ടായിട്ടുണ്ടോ എന്നത് പ്രത്യേകം പരിശോധിക്കും.
  • ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. ടി കെ പ്രേമലതയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.
Thiruvananthapuram medical college: വേണുവിന്റെ മരണം: ചികിത്സ പിഴവില്ലെന്ന് പ്രാഥമിക വിലയിരുത്തൽ, അന്തിമ റിപ്പോർട്ട് നാളെ സമർപ്പിക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗി മരിച്ച സംഭവത്തിൽ ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തൽ. കേസ് ഷീറ്റിലും പോരായ്മകൾ ഇല്ല. ചികിത്സാ പ്രോട്ടോക്കോൾ പാലിച്ചിരുന്നതായും രേഖകളിൽ വ്യക്തമാക്കുന്നു. ചികിത്സയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ അന്വേഷണ സംഘത്തിന് മൊഴി നൽകി. 

Add Zee News as a Preferred Source

എന്നാൽ ആശയവിനിമയത്തിൽ അപാകത ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധിക്കണം. ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. ടി കെ പ്രേമലതയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. കേസിലെ അന്തിമ റിപ്പോർട്ട് നാളെ സമർപ്പിക്കും.

Also Read: Kerala Rain Update: ഒറ്റപ്പെട്ട ശക്തമായ മഴ; സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഡിഎംഇയുടെ റിപ്പോർട്ടിന് ശേഷം ആരോഗ്യവകുപ്പ് തുടർ നടപടികൾ സ്വീകരിക്കും. ആരോഗ്യമന്ത്രി നിർദേശിച്ച പ്രകാരമാണ് നിലവിൽ അന്വേഷണം നടക്കുന്നത്. മരിച്ച വേണു സുഹൃത്തിനയച്ച കൂടുതൽ ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതരമായ പരാതിയാണ് ശബ്ദ സന്ദേശത്തിലുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News