)
തിരുവനന്തപുരം: തിരുവനന്തപുരം ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തു നിന്നും പി എസ് പ്രശാന്തിനെ മാറ്റും. ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം നടക്കുന്നതിനാലാണ് കാലാവധി നീട്ടേണ്ട എന്ന തീരുമാനത്തിലെത്തിയത്. പി എസ് പ്രശാന്തിനു പകരം എ സമ്പത്ത് ദേവസ്വം ബോർഡ് പ്രസിഡൻ്റാകുമെന്ന് സൂചന. സിപിഐ പ്രതിനിധിയായ അഡ്വ. എ അജികുമാറിന് പകരം വിളപ്പിൽ രാധാകൃഷ്ണൻ അടുത്ത പ്രതിനിധി ആകും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതു സമ്പന്തിച്ച തീരുമാനം ഉണ്ടാകും. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഹൈക്കോടതി ദേവസ്വം ബോർഡിനെതിരെ വിമർശനങ്ങൾ നടത്തിയതിനെ തുടർന്നാണ് നടപടി.
കൂടാതെ വിരമിച്ച ദേവസ്വം സെക്രട്ടറിയായിരുന്ന എസ് ബിന്ദുവിൻ്റെ പെൻഷനടക്കമുള്ള വിരമിക്കൽ ആനുകൂല്യങ്ങളും തടഞ്ഞുവെക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ദേവസ്വം മിനുട്സിൽ നടന്ന വീഴ്ചയെ തുടർന്നാണ് മുൻ സെക്രട്ടറി എസ് ബിന്ദുവിനെതിരെ നടപടി എടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.