)
ആലപ്പുഴ: ഒടുവിൽ തിരുവോണം ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി. ടിക്കറ്റ് നെട്ടൂരിൽ നിന്ന് എടുത്തതിനാൽ കൊച്ചി സ്വദേശിക്കാണ് ഭാഗ്യം അടിച്ചതെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഇത്തവണത്തെ ബമ്പർ അടിച്ചിരിക്കുന്നത് ആലപ്പുഴക്കാരനാണ്. ആലപ്പുഴ തുറവൂർ തൈക്കാട്ടുശേരി സ്വദേശി ശരത് എസ് നായർക്കാണ് 25 കോടി അടിച്ചത്. എസ് ബി ഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കിയതോടെയാണ് ബമ്പറടിച്ചത് ആലപ്പുഴ സ്വദേശിക്കാണെന്ന് വ്യക്തമായത്.
നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ് ശരത്. നെട്ടൂരിൽ നിന്നാണ് ശരത് ടിക്കറ്റ് എടുത്തത്. നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷിൽ നിന്നായിരുന്നു ലോട്ടറിയെടുത്തത്. TH 577825 എന്ന ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ലോട്ടറി ഏജന്റായ ലതീഷ് വാങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.