ഇടുക്കി: തൊടുപുഴയിലെ ബിജു ജോസഫ് കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഒന്നാം പ്രതി ജോമോന്റെ ബന്ധുവായ ഉപ്പുതറ സ്വദേശി എബിൻ തോമസിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ദൃശ്യം 4 മോഡൽ നടപ്പാക്കിയെന്ന് ജോമോൻ ആദ്യം വിളിച്ചു പറഞ്ഞതും എബിൻ തോമസിനെയാണ്.
സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തൊടുപുഴയിൽ മുന്‍ ബിസിനസ് പങ്കാളിയെ കൊലപ്പടുത്തിയ കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റ്‌ചെയ്തു. ഒന്നാം പ്രതി ജോമോന്‍ ജോസഫിന്റെ ബന്ധുവായ എബിന്‍ തോമസാണ് പിടിയിലായത്. കൊലപാതക വിവരങ്ങള്‍ എബിന് പൂര്‍ണമായി അറിയാമായിരുന്നെന്ന് പോലീസ് പറഞ്ഞു.
ജോമോന് സാമ്പത്തിക സഹായവും എബിൻ നല്‍കിയിട്ടുണ്ട്. ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകുന്നതും കൊലപ്പെടുത്തിയതും മൃതദേഹം കുഴിച്ചിട്ടതും എബിന് അറിയാമായിരുന്നു എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം ജോമോന്‍ ഫോണില്‍ വിളിച്ച് ദൃശ്യം 4 മോഡൽ നടപ്പാക്കിയെന്ന് പറഞ്ഞതും എബിനോടാണ്.
ഇതിന്റെ കോൾ റെക്കോർഡ് പൊലീസിന് ലഭിച്ചിരുന്നു. ഈ ഓഡിയോ പരിശോധിച്ച പോലീസ് സംസാരിച്ചത് ഇവർ രണ്ടുപേരും ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് എബിനെ പ്രതി ചേർത്തത്. അതേസമയം ജോമോന്റെ ഭാര്യ ഒളിവില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്.
ഇവരെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് സംഭവത്തിലെ പങ്ക് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. ബിജുവിന്റെ മൃതദേഹം ഇവര്‍ കണ്ടതാണെന്നും കിടപ്പുമുറിയിലെ രക്തക്കറ കഴുകി കളഞ്ഞത് ഇവരാണെന്നുമാണ് വിവരം. പോലീസ് അറസ്റ്റ് ചെയ്ത എബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









