Thodupuzha Murder Case: ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാന്‍ഹോളില്‍ തള്ളിയ സംഭവം; രണ്ടാം പ്രതിയും അറസ്റ്റിൽ

Thodupuzha Murder Case Arrest: വടക്കേക്കര പൊയ്യാതുരുത്തില്‍ ആഷിക് ജോണ്‍സന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Mar 27, 2025, 06:58 PM IST
  • സാമ്പത്തിക തർക്കത്തെ തുടർന്നാണ് ബിജു ജോസഫിനെ ബിസിനസിൽ പങ്കാളിയായിരുന്ന ജോമോന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയത്
  • ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ആയിരുന്നു കൊലപാതകം
Thodupuzha Murder Case: ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാന്‍ഹോളില്‍ തള്ളിയ സംഭവം; രണ്ടാം പ്രതിയും അറസ്റ്റിൽ

ഇടുക്കി: തൊടുപുഴയിൽ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാന്‍ഹോളില്‍ തള്ളിയ സംഭവത്തില്‍ രണ്ടാം പ്രതിയും അറസ്റ്റിൽ. കാപ്പാ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന വടക്കേക്കര പൊയ്യാതുരുത്തില്‍ ആഷിക് ജോണ്‍സന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇയാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

Add Zee News as a Preferred Source

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സാമ്പത്തിക തർക്കത്തെ തുടർന്ന് തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെ ബിസിനസിൽ പങ്കാളിയായിരുന്ന ജോമോന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയത്. ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ആയിരുന്നു കൊലപാതകം. കേസുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശി ജോമോന്‍, ക്വട്ടേഷൻ സംഘാഗങ്ങളായ മുഹമ്മദ് അസ്ലം, ജോമിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവർ ഇപ്പോൾ പോലീസ് കസ്റ്റഡിയില്‍ ആണ്. കേസിലെ രണ്ടാം പ്രതി കാപ്പാ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന വടക്കേക്കര പൊയ്യാതുരുത്തില്‍ ആഷിക് ജോണ്‍സണെ പോലീസ് ഇന്ന് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

തട്ടിക്കൊണ്ടുപോകലും  കൊലപാതകവും നടന്നതുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പും നടത്തി. പ്രതി കൊലപാതക സമയത്തും മറ്റും പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തി. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള മറ്റ് പ്രതികളെയും ആഷിഖിനെയും ഒരുമിച്ച് എത്തിച്ചും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും.

ബിജുവിനെ ക്രൂരമായി മര്‍ദ്ദിച്ചത് കാപ്പാ കേസില്‍ പ്രതിയായ ആഷിക് ജോണ്‍സണാണെന്ന് മറ്റ് മൂന്ന് പ്രതികളും പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവ ദിവസം കാപ്പാ കേസില്‍ പോലീസിനെ വെട്ടിച്ച് കലയന്താനി ചെത്തിമറ്റത്തെ ഗോഡൗണില്‍ ഒളിവില്‍ കഴിയുകയായിരുന്നു ആഷിക് ജോണ്‍സണ്‍. ഇതിനിടെയാണ് ഇയാള്‍ ബിജുവിന്റെ കൊലപാതകത്തില്‍ പങ്കാളിയായത്.

ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയ വടക്കേക്കര പോലീസ് അറിയിച്ചതനുസരിച്ച് തൊടുപുഴ പോലീസെത്തിയാണ് പ്രതിയെ പിടികൂടിയത്. ഗോഡൗണിന്റെ മാലിന്യകുഴിയുടെ മാന്‍ഹോളില്‍ പ്രതികള്‍ ബിജുവിന്റെ മൃതദേഹം തള്ളുന്ന സമയത്താണ് പോലീസ് ഇവിടെ എത്തിയതെങ്കിലും ആഷികിനെ കസ്റ്റഡിയിലെടുത്ത് പോലീസ് പോയതോടെ മറ്റ് പ്രതികള്‍ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു.

ഈ സമയം കൊലപാതകത്തെ കുറിച്ച് സൂചന പോലും പുറത്ത് വന്നിരുന്നില്ല. പിന്നീട് കേസിലെ മുഖ്യപ്രതി ജോമോനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തില്‍ ആഷിക്കിന്റെ പങ്ക് വ്യക്തമായത്. കൊല്ലപ്പെട്ട ബിജുവിനെ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച വാഹനം കലയന്താനിക്ക് സമീപം അഞ്ചിരിയില്‍ നിന്നും ബിജുവിന്റെ സ്‌കൂട്ടര്‍ എറണാകുളത്തിന് സമീപത്ത് നിന്നും പോലീസ് കണ്ടെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News