കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്ന് മൃതദേഹങ്ങൾ. അമ്മയുടെയും രണ്ട് പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പാറോലിക്കൽ സ്വദേശിയായ ഷൈനി മക്കളായ ഇവാന, അലീന എന്നിവരാണ് മരിച്ചത്.
ട്രെയിൻ തട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഏറ്റൂമാനൂർ പൊലീസ് പറഞ്ഞു. രാവിലെ ആറോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. ട്രാക്കിൽ തടസ്സമുള്ളതിനാൽ ട്രെയിനുകൾ പിടിച്ചിടുകയാണ്.









