കാസര്‍ഗോഡ്: ഹൊസങ്കടിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്നുപേർക്ക് ദാരുണാന്ത്യം. കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്നു പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Also Read: മുതിർന്നവരുടെ പങ്ക് അന്വേഷിക്കും; കൂടുതൽ സൈബർ തെളിവുകൾ തേടി പോലീസ്
ഉപ്പള ബേക്കൂർ കണ്ണാടിപ്പാറയിലെ ജനാർദ്ധനൻ മകൻ വരുൺ ബന്ധു കിഷൻ കുമാർ എന്നിവരാണ് മരിച്ചത്. മംഗളൂരു സ്വദേശിയായ രത്തനെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മംഗളൂരുവിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. കാര്‍ അമിതവേഗത്തിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
Also Read: ഡോക്ടർ അനുമതി നൽകിയാൽ അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും
അപകടം നടന്നത് ഇന്നലെ രാത്രി 10:30 ഓടെയായിരുന്നു. ഇവർ ഉപ്പള ഭാഗത്തു നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്നു. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനകത്ത് കുടുങ്ങിയവരെ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പുറത്തെടുത്തത്. 50 മീറ്റോളം ദൂരം കൈവരി ഇടിച്ച് തകർത്തായിരുന്നു കാർ മുന്നോട്ട് പോയത്. അപകടത്തെ തുടർന് റോഡിൽ കാറിൻ്റെ ഭാഗങ്ങൾ ചിതറി. അപകടത്തിൽ മരിച്ച മൂന്ന് പേരും കാറിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









