Missing Case: ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി; സ്ഥലം കാണാൻ ഇറങ്ങിയതെന്ന് കുട്ടികൾ

ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് കറങ്ങി നടന്ന കുട്ടികൾ തമ്പാനൂർ പൊലീസിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. സ്ഥലം കാണാൻ ഇറങ്ങിയതാണെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : May 14, 2025, 12:57 PM IST
  • റെയിൽവെ സ്റ്റേഷൻ പരിസരത്ത് കറങ്ങി നടന്ന കുട്ടികൾ തമ്പാനൂർ പൊലീസിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു.
  • സ്ഥലം കാണാൻ ഇറങ്ങിയതാണെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്.
  • മെയ് 13 രാവിലെ മുതലാണ് കുട്ടികളെ കാണാതാകുന്നത്.
Missing Case: ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി; സ്ഥലം കാണാൻ ഇറങ്ങിയതെന്ന് കുട്ടികൾ

കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് കറങ്ങി നടന്ന കുട്ടികൾ തമ്പാനൂർ പൊലീസിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. സ്ഥലം കാണാൻ ഇറങ്ങിയതാണെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. 

മെയ് 13 രാവിലെ മുതലാണ് കുട്ടികളെ കാണാതാകുന്നത്. വസ്ത്രങ്ങൾ നിറച്ച ബാ​ഗും ഇവരുടെ പക്കലുണ്ടായിരുന്നു. ലാസര്‍ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ഷമീറിന്‍റെ മക്കളായ മുഹമ്മദ് അഫ്രീദ് (15) മുഹമ്മദ് ഹഫീസ് (13) അയല്‍വാസിയായ ഫറാദിന്‍റെ മകന്‍ അദീന്‍ മുഹമ്മദ് (15) എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്. ട്രെയിനിലാണ് ഇവർ തിരുവനന്തപുരത്തെത്തിയതെന്നാണ് വിവരം. 

Also Read: CJI BR Gavai: ഇന്ത്യയുടെ 52ാമത് ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് ബി.ആർ.ഗവായ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

3000 രൂപയുമായാണ് വിദ്യാര്‍ത്ഥികൾ വീട്ടിൽ നിന്നും പോയത്. അതേസമയം ഗോവയിലേക്ക് പോകുന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ സംസാരിച്ചതായും ഫോണില്‍ ഗോവയിലേക്കുള്ള ദൂരം തിരഞ്ഞതായും പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ  തിരുവനന്തപുരത്തെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News