കണ്ണൂര്‍: പയ്യാവൂരില്‍ മൂന്ന് വയസുകാരി കാറിടിച്ച് മരിച്ചു. പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ നോറ എന്ന മൂന്നുവയസുകാരിയാണ് മരിച്ചത്. അമ്മുമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകവെ നോറയെ കാറിടിക്കുകയായിരുന്നു. മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട കാർ മയില്‍ക്കുറ്റികള്‍ അടക്കം ഇടിച്ചുതെറിപ്പിച്ച ശേഷം കുഞ്ഞിനെ ഇടിക്കുകയായിരുന്നു. അമ്മൂമ്മ ഷിജിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കൾ വിദേശത്താണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









