പാലക്കാട്: പേസ്റ്റ് രൂപത്തിലുള്ള എലിവിഷം കൊണ്ട് പല്ലുതേച്ച മൂന്ന് വയസുകാരി മരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ മുണ്ടാനത്ത് ലിതിൻ - ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്. ഫെബ്രുവരി 21നായിരുന്നു എലിവിഷം കൊണ്ട് പല്ലുതേച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി എടുത്ത് പല്ല് തേച്ചതോടെയാണ് കുട്ടിയുടെ ഉള്ളിൽ വിഷം ചെന്നത്. അത്യാസന്ന നിലയിലായ കുഞ്ഞിനെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.