Kerala Accident News: സംസ്ഥാനത്ത് വ്യത്യസ്ത അപകടങ്ങളിലായി മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. തൃശ്ശൂർ കൊടകര ദേശീയപാത നെല്ലായിയിൽ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരനപ്പെട്ടു. കയ്പമംഗലം അയിരൂർ ക്ഷേത്രത്തിനടുത്ത് കാവുങ്ങപറമ്പിൽ ബാലചന്ദ്രന്റെ മകൻ ഭരത്, തിരുവനന്തപുരം തോന്നക്കൽ സ്വദേശി ചാരുവിള വീട്ടിൽ ഉണ്ണിപ്പിള്ളയുടെ മകൻ ഉത്തരജ് എന്നിവരാണ് മരിച്ചത്.
Also Read: 10 വിവാഹങ്ങളും സ്നേഹത്തിന് വേണ്ടി മാത്രം; രേഷ്മയുടെ മൊഴി പുറത്ത്
അപകടം നടന്നത് ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. രണ്ടാളും അപ്പോളോ അഡ്‌ലക്സ് ആശുപത്രി കാന്റീനിലെ ജീവനക്കാരാണ്.
Also Read: വർഷങ്ങൾക്ക് ശേഷം ശനിയുടെ ശക്തമായ രാജയോഗം; ഇവർക്ക് നൽകും പുത്തൻ ജോലിയും സാമ്പത്തിക നേട്ടങ്ങളും
കോട്ടയം രാമപുരത്തിനു സമീപം ചെറുകുറിഞ്ഞിയിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിച്ചു മറ്റൊരു യുവാവും മരിച്ചു. പത്തനാട് സ്വദേശി സുജിത്ത് ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടന്നത് തിങ്കളാഴ്ച പുലർച്ച മൂന്ന് മണിയോടെയായിരുന്നു. മൂന്നാറിൽ വിനോദ യാത്ര കഴിഞ്ഞു മടങ്ങവേ സുഹൃത്തിനെ തൊടുപുഴയിലെ കോളേജിൽ കൊണ്ടുവിടാനുള്ള യാത്രയിലായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ രാമപുരം പോലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam









