തൃശൂര്‍: കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളും മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളാണ് മരിച്ച മൂന്ന് പേരും. ഫയർഫോഴ്സും പൊലീസും എത്തി കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ കുറ്റക്കാർ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് തൊഴിലാളികളെ താമസിപ്പിച്ചിരുന്നത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
Also Read: Crime News: കോട്ടയത്ത് അമ്മയെ മകൻ വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയിൽ
കൊടകര ടൗണില്‍ തന്നെയുള്ള കെട്ടിടമാണിത്. ഇവിടെയാണ് ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നത്. ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ഈ പഴയ ഇരുനില കെട്ടിടം കനത്ത മഴയെ തുടർന്ന് തകർന്ന് വീഴുകയായിരുന്നു. തൊഴിലാളികൾ രാവിലെ ജോലിക്ക് പോകാൻ വേണ്ടി ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









