close

News WrapGet Handpicked Stories from our editors directly to your mailbox

അയ്യന്റെ പേരില്‍ വോട്ട്: സുരേഷ്ഗോപിയുടെ വിശദീകരണത്തില്‍ കളക്ടറുടെ തീരുമാനം ഇന്ന്

താന്‍ പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ്ഗോപിയുടെ വിശദീകരണം.  

Updated: Apr 11, 2019, 02:05 PM IST
അയ്യന്റെ പേരില്‍ വോട്ട്: സുരേഷ്ഗോപിയുടെ വിശദീകരണത്തില്‍ കളക്ടറുടെ തീരുമാനം ഇന്ന്

തൃശൂര്‍: അയ്യപ്പന്‍റെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ തീരുമാനം ഇന്നറിയാം.

താന്‍ പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ്ഗോപിയുടെ വിശദീകരണം. മാത്രമല്ല താൻ പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി കളക്ടർക്കു നൽകിയ വിശദീകരണത്തിൽ പറയുന്നു.

അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് ഉറപ്പായും അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച്ച തൃശൂരിൽ നടന്ന തിരഞ്ഞെടുപ്പ് പരിപാടിക്ക് ശേഷമാണ് സുരേഷ് ഗോപി വിവാദപ്രസംഗം നടത്തിയത്. ഈ പരാമർശത്തിൽ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കളക്ടർ ടി.വി അനുപമ സുരേഷ് ഗോപിയിൽ നിന്ന് വിശദീകരണം തേടിയത്. 

ഇതേത്തുടര്‍ന്ന് സുരേഷ് ഗോപിയ്ക്ക് കളക്ടര്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു. നോട്ടീസിന് 48 മണിക്കൂറിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. സുരേഷ്ഗോപിയുടെ വിശദീകരണം കളക്ടര്‍ അംഗീകരിക്കുമോ അതോ മറ്റ് നടപടികള്‍ ഉണ്ടാകുമോ എന്ന് ഇന്നറിയാം.