)
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയും ആയ സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്തു. അതീവ രഹസ്യമായി തിരുവനന്തപുരത്ത് വച്ചാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയത്. എഡിജിപി എച്ച് വിങ്കിടേഷിന്റേയും ഐജി തോംസണ്‍ ജോസിന്റേയും നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ഈ മാസം അവസാനം ഇത് സംബന്ധിച്ച റിപ്പര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നാണ് സൂചന.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ ഗൂഢാലോചനയുണ്ട് എന്നതാണ് കേസ്. എഡിജിപി എംആര്‍ അജിത് കുമാറും ഈ കേസില്‍ ആരോപണ വിധേയനാണ്. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പോലും വഴിവച്ചത് തൃശൂര്‍ പൂരം അലങ്കോലമാക്കിയതാണെന്ന് ആക്ഷേപമുണ്ട്.
തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ അലങ്കോലപ്പെട്ടതോടെ അന്ന് തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവയ്ക്കുന്നതിലേക്ക് കടന്നിരുന്നു. ഈ ഘട്ടത്തിലാണ് സുരേഷേ് ഗോപിയുടെ രംഗപ്രവേശനം. മറ്റ് വാഹനങ്ങള്‍ക്കൊന്നും പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് ഒരു ആംബുലന്‍സില്‍ ആയിരുന്നു സുരേഷ് ഗോപി എത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് സുരേഷ് ഗോപി എങ്ങനെ എത്തി എന്നാണ് സിപിഐയും യുഡിഎഫും ഒരുപലെ ഉന്നയിച്ച ചോദ്യം. ഇങ്ങനെ സുരേഷ് ഗോപിയെ എത്തിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം. എന്തായാലും പൂരം അലങ്കോലപ്പെട്ടതിന്റെ ഗുണഫലം പിന്നീട് നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയ്ക്ക് ലഭിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ബിജെപിയ്ക്ക് വേണ്ടി സുരേഷ് ഗോപി പിടിച്ചെടുത്തു. സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന വിഎസ് സുനില്‍ കുമാര്‍ ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ലോക്സഭയിലേക്ക് ജയിച്ച സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മാറുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.