Thrissur Pooram Sample Fireworks: തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ അപകടം; ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു

Thrissur Pooram Fireworks Accident: വെടിക്കെട്ട് സാമ​ഗ്രികളുടെ അവശിഷ്ടം തലയിൽ വീണാണ് പരിക്കേറ്റത്.

Written by - Zee Malayalam News Desk | Last Updated : May 4, 2025, 09:54 PM IST
  • ഞായറാഴ്ചയാണ് സാമ്പിൾ വെടിക്കെട്ട് നടത്തിയത്
  • ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥന് നിസാര പരിക്കേറ്റു
Thrissur Pooram Sample Fireworks: തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ അപകടം; ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു

തൃശൂർ: തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥന് പരിക്കേറ്റു. വെടിക്കെട്ട് സാമ​ഗ്രികളുടെ അവശിഷ്ടം തലയിൽ വീണാണ് പരിക്കേറ്റത്. ഉദ്യോ​ഗസ്ഥന് നിസാര പരിക്കാണ് ഉണ്ടായതെന്നാണ് വിവരം.

Add Zee News as a Preferred Source

ഞായറാഴ്ചയാണ് സാമ്പിൾ വെടിക്കെട്ട് നടത്തിയത്. വൈകിട്ട് ഏഴ് മണിയോടെയാണ് തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് നടത്തിയത്. ആദ്യം സാമ്പിൾ വെടിക്കെട്ടിന് തിരുവമ്പാടിയാണ് തിരികൊളുത്തിയത്.

തുടർന്ന് പാറമേക്കാവിന്റെ സാമ്പിൾ വെടിക്കെട്ട്. മുണ്ടത്തിക്കോട് പിഎം സതീഷ് തിരുവമ്പാടിക്ക് വേണ്ടിയും ബിനോയ് ജേക്കബ് പാറമേക്കാവിന് വേണ്ടിയും വെടിക്കെട്ട് സാമ​ഗ്രികളുടെ നിർമാണത്തിന് നേതൃത്വം നൽകി.

തൃശൂർ പൂരത്തിനോട് അനുബന്ധിച്ചുള്ള ചമയ പ്രദർശനങ്ങളും ആരംഭിച്ചു. തിരുവമ്പാടി വിഭാ​ഗത്തിന്റെ ചമയ പ്രദർശനം കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവ് വിഭാ​ഗത്തിന്റെ ചമയപ്രദർശനം അ​ഗ്രശാലയിലുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News