close

News WrapGet Handpicked Stories from our editors directly to your mailbox

വയനാട്ടില്‍ രാഹുലിനെ നേരിടാന്‍ തുഷാര്‍; പോരാട്ടം കടുപ്പിച്ച് എന്‍ഡിഎ

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ തുഷാര്‍ ബിജെപി കേന്ദ്രനേതാക്കളുമായി ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.   

Updated: Apr 1, 2019, 04:18 PM IST
വയനാട്ടില്‍ രാഹുലിനെ നേരിടാന്‍ തുഷാര്‍; പോരാട്ടം കടുപ്പിച്ച് എന്‍ഡിഎ

ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കും എന്ന വര്‍ത്ത ദേശീയ ശ്രദ്ധ ആകര്‍ഷിച്ച വയനാട്ടില്‍ എന്‍ഡിഎ പോരാട്ടം കടുപ്പിക്കുന്നു.  ബിഡിജെഎസ്‌ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റിലൂടെ അറിയിച്ചു.   

 

 

ഊര്‍ജ്ജസ്വലനായ യുവനേതാവാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്ന് അമിത് ഷാ ട്വീറ്റില്‍ കുറിച്ചു. മാത്രമല്ല എന്‍ഡിഎ കേരളത്തിലെ രാഷ്ട്രീയ ബദലാകുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ തുഷാര്‍ ബിജെപി കേന്ദ്രനേതാക്കളുമായി ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ബിഡിജെഎസ് ഇപ്പോള്‍ നിര്‍ത്തിയ പൈലി വാത്യാട്ടിനെ പിന്‍വലിക്കുമെന്നും, രാഹുലിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി വരുമെന്നും അറിയിച്ചിരുന്നു. 

സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന് ബിജെപി കേന്ദ്രനേതൃത്വം പ്രഖ്യാപിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മാത്രമല്ല വേണ്ടി വന്നാല്‍ ബിഡിജെഎസിന് അനുവദിച്ച്‌ വയനാട് സീറ്റ് ബിജെപിക്ക് നല്‍കാന്‍ ഒരുക്കമാണെന്നും തുഷാര്‍ അറിയിച്ചു. 

എന്നാല്‍ സീറ്റ് മാറ്റം പരിഗണിക്കാതിരുന്ന ബിജെപി നേതൃത്വം ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. നേരത്തെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച തുഷാര്‍ അവിടെ പ്രചാരണം തുടങ്ങിയിരുന്നു. ഇനി ആ സീറ്റ് ബിജെപി ഏറ്റെടുക്കാനാണ് സാധ്യത. 

തൃശ്ശൂരിലേക്ക് എംടി രമേശിനെ പരിഗണിച്ചിരുന്നുവെങ്കിലും താല്‍പര്യം ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. ടോം വടക്കന്‍റെ പേരും പരിഗണനയിലുണ്ട്.  അന്തിമ തീരുമാനം ബിജെപി നേതൃത്വം ആയിരിക്കും എടുക്കുക.