ഇടുക്കി: കുഴിയിൽ വീണ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. ഇടുക്കി വണ്ടൻമേട് മൈലാടുംപായിൽ കുഴിയിൽ വീണ കടുവയെയാണ് പിടികൂടിയത്. സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് കടുവ വീണത്. കടുവയ്ക്കൊപ്പം കുഴിയിൽ വീണ നായയെയും പുറത്തെത്തിച്ചു.
രാവിലെ ഏഴരയോടെയാണ് ഏലം തോട്ടത്തിൽ എത്തിയ തൊഴിലാളികൾ നായയുടെ കരച്ചിൽ കേട്ട് കുഴിയിൽ നോക്കിയത്. നായക്കൊപ്പം കടുവയും ഉണ്ടെന്ന് കണ്ടെത്തിയതോടെ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ എത്തി കുഴിയുടെ മുകൾവശം മൂടി. പെരിയാർ കടുവ സങ്കേതത്തിൽ നിന്നുള്ള വെറ്റിനറി ഡോക്ടർ അടങ്ങുന്ന സംഘം സ്ഥലത്തെത്തി രണ്ട് ഡോസ് മയക്കുവെടി വെച്ചു .
കുഴിയിൽ അകപ്പെട്ട നായയ്ക്കും മയക്കുവെടിവെച്ചു. തുടർന്ന് ഒന്നര മണിക്കൂർ കൊണ്ട് മയങ്ങിയ കടുവയെയും നായയെയും പുറത്തെത്തിക്കുകയായിരുന്നു. ഏകദേശം രണ്ട് വയസ് പ്രായമുള്ള കടുവയാണ് കുഴിയിൽ വീണത്. തമിഴ്നാടിന്റെ അതിർത്തി പ്രദേശമായ മൈലാടുപാറയിൽ കടുവയുടെ സാന്നിധ്യം മുമ്പ് ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഏലം കൃഷി ഏറെയുള്ള മേഖലയെങ്കിലും ജനവാസ മേഖല കൂടിയാണ് ഇവിടം.
പരിശോധനകൾക്ക് ശേഷം ആവശ്യമായ ചികിത്സ നൽകി പെരിയാർ കടുവാ സങ്കേതത്തിലേക്ക് എത്തിച്ച് കടുവയെ തുറന്നുവിട്ടു. നായയും കടുവയ്ക്കൊപ്പം കുഴിയിൽ ഉണ്ടായിരുന്നതിനാൽ പേവിഷബാധ വാക്സിൻ ഉൾപ്പെടെ നൽകിയതിനു ശേഷം ആണ് കടുവയെ വനത്തിൽ തുറന്നുവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.