മലപ്പുറം: നരഭോജി കടുവയെ കണ്ടെത്തി വനംവകുപ്പ്. മലപ്പുറം കേരള എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. ഇതിനെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കടുവയെ മയക്കുവെടി വയ്ക്കാനുള്ള തയാറെടുപ്പിലാണ് വനംവകുപ്പ്. പത്ത് മീറ്റർ അകലെയാണ് കടുവയെ കണ്ടത്. വനംവകുപ്പിന്റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നെങ്കിലും വെടി വയ്ക്കാനായില്ല.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വനംവകുപ്പ് പരിശോധന നടത്തുകയാണ്. 4 സംഘമായി തിരഞ്ഞാണ് ദൗത്യസംഘം കടുവയ്ക്കായി തിരച്ചിൽ നടത്തുന്നത്. കടുവ പ്രദേശത്തിറങ്ങുന്നതിന്‍റെ പല സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ടാപ്പിംഗ് തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.