)
വയനാട്: വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി. അടുത്തിടെ ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണ് കൂട്ടിലായതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. രാത്രി ഒന്നരയോടെയാണ് വനംവകുപ്പിന്റെ കൂട്ടിൽ കടുവ കുടുങ്ങിയത്. 14 വയസുള്ള ആൺ കടുവയാണ് പിടിയിലായത്. കൂട്ടിലായ കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
6 ദിവസം മുൻപ് വിറക് ശേഖരിക്കാൻ പോയ മാരൻ (65) എന്ന ആദിവാസി വയോധികനാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സഹോദരിക്കൊപ്പം പോയപ്പോൾ വനയോരത്ത് വെച്ച് കടുവ പിടികൂടി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. മരണത്തിന് പിന്നാലെ നാട്ടുകാർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.