)
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് കടുവകളെ കണ്ടത്. ചിറ്റുവാരൈ എസ്റ്റേറ്റിൽ തൊഴിലാളികളാണ് കടുവകളെ കണ്ടത്. തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കടുവകൾ കാടുകയറിയതായി കണ്ടെത്തി. തേയിലത്തോട്ടത്തിൽ പകൽ സമയത്ത് കടുവയെ കണ്ടത് തൊഴിലാളികൾക്കിടയിൽ ആശങ്കയുണർത്തിയിരിക്കുകയാണ്.
നിരവധി മൃഗങ്ങളെയാണ് മാട്ടുപ്പെട്ടി, കുണ്ടള മേഖലകളിൽ ഇതുവരെ കടുവ ആക്രമിച്ച് കൊന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവകളുടെ കാൽപ്പാടുകൾ പരിശോധിച്ചു. മൂന്ന് പ്രായപൂർത്തിയായ കടുവകളാണ് ജനവാസ മേഖലയിൽ എത്തിയത്.
മൂന്നാറിൽ നേരത്തെയും നിരവധി തവണ കടുവകളുടെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും വളർത്തുമൃഗങ്ങളെ ആക്രമിക്കാറുണ്ടെന്ന് തോട്ടം തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ദിവസം ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.