)
കൊങ്കൺ പാതയിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം വരുന്നു. മൺസൂൺ സമയക്രമം പിൻവലിച്ചതോടെയാണ് മാറ്റം വരുന്നത്. മൺസൂൺ കഴിയുന്നതിനാൽ ട്രെയിനുകളുടെ വേഗവും ഇന്ന് മുതൽ മാറുകയാണ്. 38 ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുന്നത്. മൺസൂൺ സമയം കഴിയുന്നതിനാൽ ഇന്നു മുതൽ ജൂൺ 15 വരെ 110-120 കിലോമീറ്ററിലാണ് ട്രെയിനുകൾ ഓടുക. കൊങ്കൺ പാതയിലെ മൺസൂൺ വേഗം 40-75 കിലോമീറ്ററാണ്. മഴയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്തായിരുന്നു വേഗനിയന്ത്രണം ഏർപ്പെടുത്തിയത്.
പുതിയ സമയക്രമം വരുന്നതോടെ എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617), നിസാമുദ്ദീൻ-എറണാകുളം മംഗള (12618), തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്, ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), എറണാകുളം-അജ്മീർ മരുസാഗർ (12977), തിരുവനന്തപുരം- ഭാവ്നഗർ (19259), എറണാകുളം-ഓഖ ( 16338), തിരുവനന്തപുരം-വെരാവൽ (16334), തിരുവനന്തപുരം– ചണ്ഡീഗഢ് (12217) എന്നീ ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരും. എല്ലാ ട്രെയിനുകളുടെയും സമയക്രമം റെയിൽവേയുടെ വെബ്സൈറ്റ് വഴി പരിശോധിച്ച് ഉറപ്പാക്കാം.
എറണാകുളം നിസാമുദ്ദിൻ മംഗള എക്സ്പ്രസ് ( 12617) എറണാകുളം ജംക്ഷനിൽ നിന്ന് ഉച്ചയ്ക്ക് 1.25നു പുറപ്പെടും. നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തെ എത്തും. രാത്രി 10.35ന് മംഗളൂരു വിടുന്ന ട്രെയിൻ ഷൊർണൂരിൽ പുലർച്ചെ 4.10ന് എത്തും. തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) തിരുവനന്തപുരം സെൻട്രലിൽ നിന്നു രാവിലെ 9.15നു പുറപ്പെടും. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) ഒന്നര മണിക്കൂർ നേരത്തെ എത്തും.
എറണാകുളം-അജ്മീർ മരുസാഗർ-12977 രാത്രി 12.12ന് കോഴിക്കോട്ടെത്തും. തിരുവനന്തപുരം- ഭാവ്നഗർ (19259) രാത്രി 12.07ന് കോഴിക്കോട്ടെത്തും. എറണാകുളം-ഓഖ ( 16338) രാത്രി 12.07നും തിരുവനന്തപുരം-വെരാവൽ (16334) രാത്രി 12.07നും കോഴിക്കോട്ടെത്തും. തിരുവനന്തപുരം– ചണ്ഡീഗഢ് (12217) വൈകിട്ട് 4.27ന് എത്തും. എറണാകുളം –പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22149) രാവിലെ 2.15ന് എറണാകുളം ജംക്ഷനിൽ നിന്ന് പുറപ്പെടും. വെരാവൽ വീക്ക്ലി എക്സ്പ്രസ് (16334) തിരുവനന്തപുരം സെൻട്രലിൽ നിന്നു വൈകിട്ട് 3.45നാകും പുറപ്പെടുക. മുംബൈ എൽടിടി ഗരീബ് എക്സ്പ്രസ്(12202) തിരുവനന്തപുരത്ത് നിന്നു രാവിലെ 7.45ന് പുറപ്പെടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.