കോഴിക്കോട്: ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി. കുന്ദമംഗലം ഐഐഎമ്മിന് സമീപമാണ് ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം നടന്നത്.
Also Read: മാസത്തിന്റെ ആദ്യ ദിനം തന്നെ ഉപഭോക്താക്കൾക്ക് ആശ്വാസം; വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു
അപകടം നടന്നത് ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു. തൊടുപുഴയില്‍ നിന്ന് വയനാട്ടിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസായിരുന്നു അപകടത്തില്‍പ്പെട്ടത്. കെട്ടിടത്തിലേക്ക് ബസ് ഇടിച്ചുകയറിയതോടെ നിരവധി കടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായിട്ടാണ് റിപ്പോർട്ട്. ഇതി; കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച ഒരു ലഞ്ച് ഹൗസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകർന്നു.
Also Read: ശുക്രൻ പൂരുരുട്ടാതി നക്ഷത്രത്തിൽ; ഇവർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ
കെഎസ്ഇബിയുടെ ഒരു ഹൈ ടെന്‍ഷന്‍ വൈദ്യുതി തൂണും അപകടത്തില്‍ തകര്‍ന്നിരുന്നു. ഇത് പ്രദേശത്തെ വൈദ്യുതി വിതരണത്തെവരെ ബാധിച്ചു. പുതുതായി തുറന്ന ലഞ്ച് ഹൗസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം. ബാബുമോന്റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലം സന്ദര്‍ശിക്കുകയും കടകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്തു. അപകട സ്ഥലത്ത് കെഎസ്ഇബി ജീവനക്കാരും പോലീസും എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









