കല്‍പറ്റ: റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വീണ് വിനോദ സഞ്ചാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം. മരിച്ചത് നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ്.
Also Read: ബാലരാമപുരം ദേശീയ പാതയിൽ രണ്ട് അപകടങ്ങളിലായി 3 മരണം
സംഭവം നടന്നത് മേപ്പാടി 900 കണ്ടിയിലായിരുന്നു.'900 വെഞ്ചേഴ്‌സ്' എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ഷെഡ് ആണ് തകര്‍ന്നു വീണത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തകർന്നു വീണത് മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡായിരുന്നു. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഈ റിസോര്‍ട്ടിന് ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണിത്. ഇന്നലെ 16 അംഗ വിനോദ സഞ്ചാരികളുടെ സംഘമാണ് റിസോര്‍ട്ടിലെത്തിയത്. ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു പകടം നടന്നത്. മൃതദേഹം മേപ്പാടി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Also Read: ബുധന്റെ രാശിയിൽ ശക്തമായ ഗജകേസരി രാജയോഗം; ഇവർക്കിനി വച്ചടി വച്ചടി കയറ്റം മാത്രം!
ബാലരാമപുരം ദേശീയ പാതയിൽ രണ്ട് അപകടങ്ങളിലായി 3 മരണം
ബാലരാമപുരം മുടൂർപ്പാറയിൽ മിനി ലോറിയും സ്കൂട്ടറും ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരായ പെരുമ്പഴുതൂർ സ്വദേശി അഖിൽ, സാമുവൽ എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പം സഞ്ചരിച്ചിരുന്ന 19 വയസുള്ള അഭിൻ പരിക്കുകളോടെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാറ്റിൻകര ഭാഗത്തേക്ക് വരികയായിരുന്ന മീൻ വണ്ടിയിൽ ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്ക് ഇടിച്ചാണ് അപകടത്തിന് കാരണം. അമിത വേഗതയാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Also Read: ഇവർ രാമന്റെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?
അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരനായ മുടവൂർ പാറ കൊറണ്ടിവിള സ്വദേശി മനോജാണ് മരിച്ചതിൽ മൂന്നാമൻ. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ വേണ്ട രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി വീട്ടിലേക്ക് മടങ്ങും വഴി താന്നിമൂടിന് സമീപത്ത് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് മനോജ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.