Tovino Thomas: 'പാമ്പെന്ന പേടിവേണ്ട സർപ്പയുണ്ടല്ലോ!' 'സര്‍പ്പ ആപ്പ് ബ്രാൻഡ് അംബാസിഡറായി ടൊവിനോ തോമസ്

Tovino Thomas: ജനവാസ കേന്ദ്രങ്ങളില്‍ നിന്നും വിഷപാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന 'സ്നേക്ക് റെസ്ക്യൂവര്‍' പരിശീലനവും താരം നേടി

Written by - Zee Malayalam News Desk | Last Updated : Mar 22, 2025, 05:59 PM IST
  • ആപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ടൊവിനോ തോമസ് ബ്രാൻഡ് അംബാസിഡറായി എത്തുന്നത്.
  • പാമ്പ് കടിയേറ്റുള്ള മരണം തടയാനായി വനം വകുപ്പ് ആവിഷ്കരിച്ച ആപ്പാണ് 'സ‍ർപ്പ ആപ്പ്'.
  • ഇതുമായി ബന്ധപ്പെട്ട പ്രചാരണ വീഡിയോ നടന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
Tovino Thomas: 'പാമ്പെന്ന പേടിവേണ്ട സർപ്പയുണ്ടല്ലോ!' 'സര്‍പ്പ ആപ്പ് ബ്രാൻഡ് അംബാസിഡറായി ടൊവിനോ തോമസ്

തിരുവനന്തപുരം: കേരള വനം വകുപ്പിന്‍റെ സര്‍പ്പ പദ്ധതിയുടെ അംബാസിഡറായി നടൻ ടൊവിനോ തോമസ്. ‌ആപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ടൊവിനോ തോമസ് ബ്രാൻഡ് അംബാസിഡറായി എത്തുന്നത്. പാമ്പ് കടിയേറ്റുള്ള മരണം തടയാനായി വനം വകുപ്പ് ആവിഷ്കരിച്ച ആപ്പാണ് 'സ‍ർപ്പ ആപ്പ്'. ഇതുമായി ബന്ധപ്പെട്ട പ്രചാരണ വീഡിയോ നടന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Add Zee News as a Preferred Source

'പാമ്പുകളെ പേടിയാണോ നിങ്ങള്‍ക്ക് എനിക്കും അങ്ങനെയായിരുന്നു. പക്ഷേ കേരളത്തില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയ്ക്ക് പാമ്പുകടിയേറ്റുള്ള മരണം നാലിലൊന്നായി കുറഞ്ഞിരിക്കുന്നു. അതിനൊരു കാരണവുമുണ്ട്. കേരളത്തില്‍ വനംവകുപ്പിന്റെ വിദഗ്ധ പരിശീലനം നേടിയ മൂവായിരത്തോളം പാമ്പുപിടിത്തക്കാരുണ്ട്. അവര്‍ സുരക്ഷിതമായി പാമ്പിനെ പിടികൂടി നീക്കം ചെയ്യും. രക്ഷാപ്രവര്‍ത്തനത്തിനായി നിങ്ങള്‍ക്ക് ഇവരെ സമീപിക്കാം. വനംവകുപ്പിന്റെ സര്‍പ്പ ആപ്പിലൂടെ ഇവരുടെ സേവനം ഏതുസമയത്തും ഉപയോഗപ്പെടുത്താം', ടൊവിനോ വീഡിയോയില്‍ പറഞ്ഞു.

ജനവാസ കേന്ദ്രങ്ങളില്‍ നിന്നും വിഷപാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന 'സ്നേക്ക് റെസ്ക്യൂവര്‍' പരിശീലനവും താരം നേടി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സുരക്ഷ ഉപകരണങ്ങളുമായി പാമ്പിനെ പിടിച്ചത്. ഇതോടെ ടൊവിനോ ഔദ്യോഗിക സ്നേക് റെസ്ക്യൂവറായി. വനം വകുപ്പിന്‍റെ വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി ഇനി ടൊവിനോ സംസ്ഥാനത്തെ കാടുകള്‍ സന്ദര്‍ശിക്കും. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ പിഎം പ്രഭുമാണ് സര്‍പ്പ സംബന്ധിച്ച ടൊവിനോയുടെ പരസ്യ വീ‍ഡിയോ ചെയ്തിരിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News