TP murder case: ടി പി വധക്കേസ്; പ്രതിക്ക് രേഖകൾ കാണാതെ ജാമ്യം നൽകാനാവില്ലെന്ന് സുപ്രീം കോടതി

ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നൽകുമെന്നുമാണ് സുപ്രീം കോടതി ചോദിച്ചത്.

Written by - Arathi N Aji | Last Updated : Nov 17, 2025, 04:25 PM IST
  • കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകൾ കാണണമെന്നും കോടതി പറഞ്ഞു.
  • സാക്ഷി മൊഴികൾ അടക്കം കാണാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
TP murder case: ടി പി വധക്കേസ്; പ്രതിക്ക് രേഖകൾ കാണാതെ ജാമ്യം നൽകാനാവില്ലെന്ന് സുപ്രീം കോടതി

ഡൽഹി: ടി പി ചന്ദ്രശേഖർ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി. ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നൽകുമെന്നുമാണ് സുപ്രീം കോടതി ചോദിച്ചത്. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകൾ കാണണമെന്നും കോടതി പറഞ്ഞു. സാക്ഷി മൊഴികൾ അടക്കം കാണാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ ജ്യോതിബാബുവിൻ്റെ ഇടക്കാല ജാമ്യ ഹർജി തള്ളുകായായിരുന്നു.  സാക്ഷി മൊഴിയടക്കം എല്ലാ രേഖകളും ഹാജരാക്കാൻ 15 ദിവസമാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്. 

Add Zee News as a Preferred Source

ടി പി ചന്ദ്രശേഖരൻ്റെ ഭാര്യ കെ കെ രമ, പ്രതിയുടെ ജാമ്യ ഹർജിയെ എതിർത്ത് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകുമെന്ന് രമ കോടതിയെ അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News