Train Derailed: പാലക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ആറ് ട്രെയിനുകൾ വൈകിയോടുന്നു

Train Derailed In Palakkad: മംഗലാപുരത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇന്ന് രാവിലെ 11:30-ഓടെ അപകടത്തിൽപ്പെട്ടത്.

Written by - Roniya Baby | Last Updated : Jan 18, 2026, 07:19 PM IST
  • അഞ്ചോളം തീവണ്ടികൾ വിവിധ ഇടങ്ങളിലായി പിടിച്ചിട്ടു
  • നിർത്തിയിട്ടിരിക്കുന്ന തീവണ്ടികൾ ഉടൻ തന്നെ സർവീസ് പുനരാരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു
Train Derailed: പാലക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ആറ് ട്രെയിനുകൾ വൈകിയോടുന്നു

പാലക്കാട്: പട്ടാമ്പിക്ക് സമീപം പള്ളിപ്പുറത്ത് ചരക്ക് തീവണ്ടി പാളം തെറ്റിയതിനെത്തുടർന്ന് ഈ മേഖലയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മംഗലാപുരത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇന്ന് രാവിലെ 11:30-ഓടെ അപകടത്തിൽപ്പെട്ടത്.

Add Zee News as a Preferred Source

സംഭവത്തെത്തുടർന്ന് പരശുറാം എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, കോഴിക്കോട്-പാലക്കാട് എക്സ്പ്രസ്, കോഴിക്കോട് നിന്നുള്ള ജനശതാബ്ദി, ലോകമാന്യ തിലക്-കൊച്ചുവേളി എക്സ്പ്രസ് തുടങ്ങി അഞ്ചോളം തീവണ്ടികൾ വിവിധ ഇടങ്ങളിലായി പിടിച്ചിട്ടു. അപകടവിവരമറിഞ്ഞ് ഷൊർണൂരിൽ നിന്നെത്തിയ റെയിൽവേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി.

ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പാളം തെറ്റിയ ബോഗി തിരികെ കയറ്റാൻ സാധിച്ചു. ട്രാക്കിലെ തടസ്സങ്ങൾ നീക്കിയതായും നിർത്തിയിട്ടിരിക്കുന്ന തീവണ്ടികൾ ഉടൻ തന്നെ സർവീസ് പുനരാരംഭിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News