Train Delay: റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണു; വന്ദേഭാരത് അടക്കം ട്രെയിനുകൾ വൈകിയോടും

Train Delay: ശക്തമായ കാറ്റിൽ റെയിൽവേ പാളത്തിലേക്ക് മരം വീണാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : May 27, 2025, 12:38 PM IST
  • മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് രണ്ടേകാൽ മണിക്കൂർ വൈകി ഓടുന്നു.
  • മംഗലാപുരം-കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒന്നരമണിക്കൂർ വൈകി ഓടുകയാണ്.
  • എറണാകുളം-പൂനെ പൂർണ്ണ വീക്കിലി എക്സ്പ്രസ് 2 മണിക്കൂർ 25 മിനിറ്റ് വൈകിയോടുന്നു.
  • കൂടാതെ തിരുവന്നതപുരം-മാംഗ്ലൂർ മാവേലി എക്സ്പ്രസ് ഒരു മണിക്കൂർ 40 മിനിറ്റ് വൈകി ഓടുകയാണ്.
Train Delay: റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണു; വന്ദേഭാരത് അടക്കം ട്രെയിനുകൾ വൈകിയോടും

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിൽ റെയിൽവേ പാളത്തിലേക്ക് മരം വീഴുകയായിരുന്നു. ഇതോടെ വന്ദേഭാരത് അടക്കുമുള്ള ട്രെയിനുകൾ വൈകി ഓടുന്നു. ഇന്നലെ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിന് സമീപത്താണ് ഇന്നും മരം വീണത്. ട്രാക്കിലെ ഇലക്ട്രിക് ലൈനിന് മുകളിലാണ് മരം വീണത്. ഇതേതുടർന്നാണ് കോഴിക്കോട്-ഷൊർണ്ണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കേണ്ടി വന്നത്. 

Add Zee News as a Preferred Source

ഇതേത്തുടർന്ന് പല ട്രെയിനുകളും മണിക്കൂറോളം വൈകിയാണ് ഓടുന്നത്. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് രണ്ടേകാൽ മണിക്കൂർ വൈകി ഓടുന്നു. മംഗലാപുരം-കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒന്നരമണിക്കൂർ വൈകി ഓടുകയാണ്. എറണാകുളം-പൂനെ പൂർണ്ണ വീക്കിലി എക്സ്പ്രസ് 2 മണിക്കൂർ 25 മിനിറ്റ് വൈകിയോടുന്നു. കൂടാതെ തിരുവന്നതപുരം-മാംഗ്ലൂർ മാവേലി എക്സ്പ്രസ് ഒരു മണിക്കൂർ 40 മിനിറ്റ് വൈകി ഓടുകയാണ്.

വൈകി ഓടുന്ന മറ്റു ട്രെയിനുകൾ

കോഴിക്കോട്-ഷൊർണ്ണൂർ പാസഞ്ചർ
തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസ്
അന്ത്യോദയ എക്സ്പ്രസ്
ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ്
നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ്
ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ്
തിരുവനന്തപുരം-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്
അമൃത്സർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
ചെന്നൈ-മാംഗ്ലൂർ എക്സ്പ്രസ്.

ട്രെയിൻ യാത്രിക്കാർ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെടുമുന്നേ ട്രെയിൻ സമയം പരിശോധിച്ച ശേഷം ഇറങ്ങുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News