കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ ശബരിമല വിമാനത്താവളം സ്ഥാപിക്കാന്‍ തീരുമാനം
ശബരിമല വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കാന്‍ ഇന്ന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ ചെറുവളളി എസ്റ്റേറ്റില്‍ ആയിരിക്കും വിമാനത്താവളം നിർമിക്കുക. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അധ്യക്ഷനായ സമിതിയുടെ തീരുമാനം സർക്കാർ അംഗീകരിച്ചു.
കാഞ്ഞിരപ്പള്ളി: ശബരിമല വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കാന്‍ ഇന്ന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ ചെറുവളളി എസ്റ്റേറ്റില്‍ ആയിരിക്കും വിമാനത്താവളം നിർമിക്കുക. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അധ്യക്ഷനായ സമിതിയുടെ തീരുമാനം സർക്കാർ അംഗീകരിച്ചു.
2,263 ഏക്കര്‍ ഭൂമി ഇവിടെയുണ്ട്. രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ശബരിമലയിലേക്ക് 48 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 113 കിലോമീറ്ററും ദൂരമാണുള്ളത്.
ഗ്രീന്‍ഫീല്‍ഡ് വിമാനത്താവത്തിന് നേരത്തെ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നെങ്കിലും ഇത് എവിടെ വേണമെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഇതിന് സ്ഥലം കണ്ടെത്തുന്നതിനായി അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചിരുന്നു.
പത്തനംതിട്ട, കോട്ടയം ജില്ലകളിലായി നാലു സ്ഥലങ്ങളാണ് സമിതി നിർദേശിച്ചത്. പത്തനംതിട്ട ജില്ലയിലെ കുമ്പഴ എസ്റ്റേറ്റ്, കല്ലേലി എസ്റ്റേറ്റ്, ളാഹ എസ്റ്റേറ്റ്, കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് എന്നിവ. ഈ സ്ഥലങ്ങൾ പരിശോധിച്ച സമിതി ഇവയുടെ റാങ്കിങ്ങും നടത്തിയാണ് റിപ്പോർട്ട് നൽകിയത്.