)
ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ-എറണാകുളം റൂട്ടിലാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. അരൂർ കെൽട്രോണിന് സമീപമാണ് റെയിൽവേ ട്രാക്കിൽ മരം വീണത്. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകൾ കഴിഞ്ഞ ഒരു മണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ് തുറവൂർ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു.
ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടിരിക്കുന്നു. മരം മുറിച്ചു മാറ്റുകയാണ് ഇപ്പോൾ. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഈ റൂട്ടിലുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ട്രാക്കിൽ നിന്നും മരം പൂർണമായും മാറ്രിയ ശേഷം മാത്രമേ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളു. അതിനാൽ, ഇനിയും മണിക്കൂറുകളെടുക്കുമെന്നാണ് വിവരം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും മണിക്കൂറിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.