close

News WrapGet Handpicked Stories from our editors directly to your mailbox

കനകമല ഐഎസ് കേസിന്‍റെ വിചാരണ നടപടികള്‍ ആരംഭിച്ചു

രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്.

Updated: Sep 26, 2018, 01:50 PM IST
കനകമല ഐഎസ് കേസിന്‍റെ വിചാരണ നടപടികള്‍ ആരംഭിച്ചു

കൊച്ചി: കനകമല ഐഎസ് കേസിന്‍റെ വിചാരണ നടപടികള്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ ആരംഭിച്ചു. ഏഴു പേരുടെ വിചാരണയാണ് ഇന്ന് കോടതിയില്‍ നടക്കുന്നത്. 
രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്. പ്രതികളായ മന്‍സീദ് മുഹമ്മദ്, സാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, എന്‍.കെ.സഫ്വാന്‍, ജാസിം എന്‍.കെ, സുബ്ഹാനി ഹാജ മൊയ്തീന്‍ എന്നിവരുടെ വിചാരണയാണ് നടക്കുക.

ഇതില്‍ സുബ്ഹാനിക്ക് 2015 ലെ പാരിസ് ആക്രമണത്തില്‍ പങ്കെടുത്തവരോടൊപ്പം വിദേശ പരിശീലനം ലഭിച്ചു എന്നും കണ്ടെത്തിയിട്ടുണ്ട്. ആയുധം സംഭരിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്. 

പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, പൊലീസ് ഉദ്യാഗസ്ഥര്‍, ജഡ്ജിമാര്‍ തുടങ്ങിയവരെ വധിക്കാന്‍ പ്രതികള്‍ പദ്ധതി ഇട്ടിരുന്നതായും എന്‍ഐഎ കണ്ടെത്തിയിരുന്നു. കനകമലയില്‍ അറസ്റ്റിലായ അഞ്ച് പേരും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തീവ്രവാദ ആശയങ്ങള്‍ കൈമാറുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് എന്‍ഐഎ സംഘം ഇവരെ നിരീക്ഷിച്ചത്. 

ഐ.എസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് കേരളത്തില്‍ അറസ്റ്റിലായ ചിലരെ ചോദ്യം ചെയ്തതില്‍ നിന്നും ഇവരെക്കുറിച്ച് സൂചന ലഭിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കനകമലയിലെ യോഗവിവരം മനസിലാക്കിയ എന്‍ഐഎ മിന്നല്‍ പരിശോധന നടത്തി ഇവരെ പിടികൂടിയത്.