Wild Elephant Attack: അടങ്ങാതെ കാട്ടാനക്കലി! ആറളത്ത് 2 പേരെ ചവിട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ആദിവാസി ദമ്പതികൾ

കശുവണ്ടി ശേഖരിക്കാൻ പോയ ആദിവാസി ദമ്പതികളാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  

Written by - Zee Malayalam News Desk | Last Updated : Feb 23, 2025, 08:26 PM IST
  • ആറളം ഫാം 13-ാം ബ്ലോക്കിൽ വൈകിട്ടോടെയാണ് സംഭവം.
  • കശുവണ്ടി ശേഖരിക്കാനായി കാട്ടിൽ പോയപ്പോഴാണ് ഇരുവർക്കും നേരെ കാട്ടാന ആക്രമണമുണ്ടായത്.
  • സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ‌ പുറത്തുവന്നിട്ടുണ്ട്.
Wild Elephant Attack: അടങ്ങാതെ കാട്ടാനക്കലി! ആറളത്ത് 2 പേരെ ചവിട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ആദിവാസി ദമ്പതികൾ

കണ്ണൂർ: ആറളം ഫാമിൽ രണ്ട് പേരെ കാട്ടാന ചവിട്ടിക്കൊന്നു. ആദിവാസി ദമ്പതികളായ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്. ആറളം ഫാം 13-ാം ബ്ലോക്കിൽ വൈകിട്ടോടെയാണ് സംഭവം. കശുവണ്ടി ശേഖരിക്കാനായി കാട്ടിൽ പോയപ്പോഴാണ് ഇരുവർക്കും നേരെ കാട്ടാന ആക്രമണമുണ്ടായത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ‌ പുറത്തുവന്നിട്ടുണ്ട്. സ്ഥിരമായി ആനയിറങ്ങുന്ന സ്ഥലമാണിത്. തുരത്തിയാലും ആനകൾ ഇവിടേക്ക് തിരികെവരും. 

Add Zee News as a Preferred Source

13ാം ബ്ലോക്ക് ആർആർടി ഓഫീസിന് തൊട്ടടുത്തായിട്ടാണുള്ളത്. പ്രദേശത്ത് സ്ഥിരമായി ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്നും പരാതി പറ‍്ഞിട്ടും പരിഹാരം കാണാൻ സാധിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിന് പിന്നാലെ സ്ഥലത്ത് പ്രദേശിവാസികൾ പ്രതിഷേധമുയർത്തുകയാണ്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News