മറയൂർ: ഇടുക്കിയിൽ ആദിവാസി യുവാവിനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മറയൂര്‍ ഇന്ദിരാനഗര്‍ സ്വദേശി സതീഷിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
Also Read: മകൻ്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന സിപിഐഎം നേതാവ് മരിച്ചു
തലയ്ക്ക് പരിക്കേറ്റ് രക്തംവാര്‍ന്ന നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ സതീഷിനെ അന്വേഷിച്ച് ബന്ധുക്കള്‍ വീട്ടിലെത്തിയ സമയത്താണ് സതീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസവും വിറക് ശേഖരിക്കാനും വിറക് വില്‍ക്കാനുമൊക്കെ സുഹൃത്തുകള്‍ക്കൊപ്പം സതീഷ് പോയിരുന്നു എന്നാണ് റിപ്പോർട്ട്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സതീഷിന്റെ വീട്ടിലെത്തിയിരുന്നു.
Also Read: സ്വർണവില സർവ്വകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 1200 രൂപ
മരണം സംബന്ധിച്ച പ്രാഥമിക നിഗമനത്തിലെത്തിച്ചേരാന്‍ ഫോറന്‍സിക് പരിശോധനയില്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. സതീഷിനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയതിനും അസ്വാഭാവിക മരണത്തിനും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









