Corona: കണ്ണൂരിൽ രോഗബാധിതർ കൂടുന്നു; ഇന്നു മുതൽ ട്രിപ്പിൾ ലോക്ക്

മുൻപ് രോഗവ്യാപനം കൂടുതലായിരുന്ന കാസർഗോഡും ട്രിപ്പിള്‍ ലോക്ക് നടപ്പാക്കിയിരുന്നു.   

Last Updated : Apr 21, 2020, 12:44 AM IST
Corona: കണ്ണൂരിൽ രോഗബാധിതർ കൂടുന്നു; ഇന്നു മുതൽ ട്രിപ്പിൾ ലോക്ക്

കണ്ണൂർ:  കേരളത്തിൽ ഏറ്റവും കൂടുതൽ കോറോണ ബാധിതർ ഉള്ളത് കണ്ണൂരിലാണ്.  അതുകൊണ്ടുതന്നെ ഇന്ന് മുതൽ ഇവിടെ  ട്രിപ്പിൾ ലോക്ക് നടപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

മുൻപ് രോഗവ്യാപനം കൂടുതലായിരുന്ന കാസർഗോഡും ട്രിപ്പിള്‍ ലോക്ക് നടപ്പാക്കിയിരുന്നു. ട്രിപ്പിള്‍ ലോക്ക് നടപ്പാക്കുന്നതോടെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശന പരിശോധനയായിരിക്കും.  

Also read: തിരുവനന്തപുരത്ത് നാളെ മുതൽ കർശന നിയന്ത്രണം 

പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.  അനാവശ്യമായി വണ്ടികളും കൊണ്ട് റോഡിലിറങ്ങുന്നവരുടെ വണ്ടികള്‍ പൊലീസ് പിടിച്ചെടുക്കും.  

അത്യാവശ്യ മരുന്നുകള്‍ വേണ്ടവര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കണ്ണൂരിൽ ഇന്ന് ആറു പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 

കൂടാതെ കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂരിലുള്ളവര്‍ക്ക് കോറോണ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടെ കോറോണ രോഗ ബാധിതരുടെ എണ്ണം കൂടുതലാണെന്നും അതുകൊണ്ട് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. 

Also read: ലോക്ക് ഡൗണിൽ മുഴു പട്ടിണി, ഒടുവിൽ... !! 

കേരളത്തിൽ ഇന്ന് പരിശോധന ഫലം നെഗറ്റീവായ 21 കൊവിഡ് രോഗികളില്‍ 19 പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. കഴിഞ്ഞ ദിവസങ്ങളിലും ഒരുപാട് പേര്‍ കാസര്‍ഗോഡ് ജില്ലയിൽ   നിന്നും രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. 

ഇതിനിടയിൽ കോട്ടയം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളെ കൂടാതെ ഇന്ന് ആലപ്പുഴ ജില്ലയും കോറോണ മുക്തമായ ജില്ലകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Trending News