തിരുവനന്തപുരം ഡിസിസിയില്‍ തമ്മിലടി ,ഡിസിസി അധ്യക്ഷന്റെ പദയാത്ര പ്രതിസന്ധിയില്‍!

ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ നയിക്കുന്ന ജില്ലാ പദയാത്ര പ്രതിസന്ധിയില്‍,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനും പൗരത്വ നിയമ ഭേദഗതിക്കും തിരുവനന്തപുരം ജില്ലയോടുള്ള അവഗണനയ്ക്കും എതിരെ കോണ്‍ഗ്രസ്‌ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് ജില്ലാ പദയാത്ര സംഘടിപ്പിക്കുന്നത്,ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് നാല് വരെയാണ് യാത്ര. 

Last Updated : Feb 23, 2020, 07:02 PM IST
  • ഫെബ്രുവരി 22 ന് ചേര്‍ന്ന ഡിസിസി യോഗത്തില്‍ ഡിസിസി അധ്യക്ഷന്‍ തന്നെ ജാഥ പോളിഞ്ഞതായി അഭിപ്രായപെട്ടതായാണ് വിവരം.യോഗത്തില്‍ പങ്കെടുത്ത സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയാകട്ടെ ഡിസിസി അധ്യക്ഷന്റെ പദയാത്രയെകുറിച്ച് ഒരക്ഷരവും മിണ്ടിയില്ല.പദയാത്ര പോലും മാറ്റിവെച്ചിട്ടാണ് ഡിസിസി യോഗം ചേര്‍ന്നത്‌.എന്നാല്‍ യോഗത്തില്‍ പദയാത്രയെ ക്കുറിച്ചുള്ള ചര്‍ച്ചയുണ്ടായില്ല.
തിരുവനന്തപുരം ഡിസിസിയില്‍ തമ്മിലടി ,ഡിസിസി അധ്യക്ഷന്റെ പദയാത്ര പ്രതിസന്ധിയില്‍!

തിരുവനന്തപുരം:ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ നയിക്കുന്ന ജില്ലാ പദയാത്ര പ്രതിസന്ധിയില്‍,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനും പൗരത്വ നിയമ ഭേദഗതിക്കും തിരുവനന്തപുരം ജില്ലയോടുള്ള അവഗണനയ്ക്കും എതിരെ കോണ്‍ഗ്രസ്‌ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് ജില്ലാ പദയാത്ര സംഘടിപ്പിക്കുന്നത്,ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് നാല് വരെയാണ് യാത്ര. 

ഫെബ്രുവരി 22 ന് ചേര്‍ന്ന ഡിസിസി യോഗത്തില്‍ ഡിസിസി അധ്യക്ഷന്‍ തന്നെ ജാഥ പോളിഞ്ഞതായി അഭിപ്രായപെട്ടതായാണ് വിവരം.യോഗത്തില്‍ പങ്കെടുത്ത സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയാകട്ടെ ഡിസിസി അധ്യക്ഷന്റെ പദയാത്രയെകുറിച്ച് ഒരക്ഷരവും മിണ്ടിയില്ല.പദയാത്ര പോലും മാറ്റിവെച്ചിട്ടാണ് ഡിസിസി യോഗം ചേര്‍ന്നത്‌.എന്നാല്‍ യോഗത്തില്‍ പദയാത്രയെ ക്കുറിച്ചുള്ള ചര്‍ച്ചയുണ്ടായില്ല.

എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഡിസിസി അധ്യക്ഷനുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.മുന്‍മന്ത്രി വിഎസ് ശിവകുമാറിനെതിരായ വിജിലെന്‍സ് അന്വേഷണത്തില്‍ ഒരു പ്രസ്താവന നടത്തുന്നതിന് പോലും ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ തയ്യാറായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പ് ഡിസിസി അധ്യക്ഷനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്.ജില്ലാ പദയാത്രയില്‍ ഇക്കാരണങ്ങള്‍ കൊണ്ട്  തന്നെ പ്രവര്‍ത്തകരുടെ പങ്കാളിത്തം നന്നേ കുറവാണ്.എന്തായാലും പാര്‍ട്ടിക്കുള്ളില്‍ ഡിസിസി അധ്യക്ഷനെതിരെ എഐ ഗ്രൂപ്പുകള്‍ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്.എ ഗ്രൂപ്പിനെയും ഐ ഗ്രൂപ്പിനെയും അവഗണിച്ച് മുന്നോട്ട് പോകുന്നതിനുള്ള ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനലിന്റെ നീക്കങ്ങളാണ്  ഇപ്പോള്‍ അദ്ദേഹത്തിന്   തന്നെ  തിരിച്ചടിയായിരിക്കുന്നത്.

Trending News