)
തിരുവനന്തപുരം: ക്ഷയരോഗ നിർമാർജ്ജനത്തിന് ഒന്നിച്ചുള്ള പ്രവർത്തനം അനിവാര്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി വിവിധ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി. ഡിസംബർ ഏഴ് മുതൽ മാർച്ച് 17 വരെ സംഘടിപ്പിച്ച 100 ദിന ക്യാമ്പയ്നിലൂടെ വലിയ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിയത്.
ഈ ക്യാമ്പയ്നിലൂടെ പ്രിവന്റീവ് ടിബി എക്സാമിനേഷൻ നിരക്ക് ഒരു ലക്ഷം പേരിൽ 1500 എന്നതിൽ നിന്ന് 2201 ആയി ഉയർത്താൻ ആയി. ക്ഷയരോഗ സാധ്യത കൂടിയ 81.6 ലക്ഷം വ്യക്തികളെ സംസ്ഥാനത്ത് ഈ ക്യാമ്പയ്ൻ വഴി മാപ്പ് ചെയ്തു. മാർച്ച് ആദ്യത്തോടെ ഇവരിൽ 75 ശതമാനത്തിലധികം പേരെ സ്ക്രീനിങ്ങിന് വിധേയരാക്കി.
രോഗലക്ഷണങ്ങളുള്ള 1,98,101 പേരെ വിശദമായ പരിശോധയ്ക്ക് വിധേയരാക്കി. ക്ഷയരോഗ ബാധിതരായ 5,588 പേരെ കണ്ടെത്തി തുടർ ചികിത്സ ഉറപ്പാക്കിയെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ക്ഷയരോഗ നിർമ്മാർജ്ജനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.