TVM Medical College controversy: യൂറോളജി വിഭാഗത്തിന് ഉപകരണങ്ങൾ വാങ്ങാൻ കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിച്ചത് 67 ലക്ഷം രൂപ- കണക്കുകൾ വ്യക്തമാക്കി മെഡിക്കൽ കോളേജ് അധികൃതർ

Medical College Urology Department: മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ  ചികിത്സാ ഉപകരണങ്ങൾ വാങ്ങാനായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 67 ലക്ഷം രൂപ ചിലവഴിച്ചുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 28, 2025, 08:42 PM IST
  • സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജിന് അനുവദിച്ച തുകയിൽ സിംഹഭാഗവും യൂറോളജി വിഭാഗത്തിനാണ് ലഭിച്ചത്
  • 2025 മേയ് 31 വരെ 1327 ശസ്ത്രക്രിയകൾ നടന്നതായും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു
TVM Medical College controversy: യൂറോളജി വിഭാഗത്തിന് ഉപകരണങ്ങൾ വാങ്ങാൻ കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിച്ചത് 67 ലക്ഷം രൂപ- കണക്കുകൾ വ്യക്തമാക്കി മെഡിക്കൽ കോളേജ് അധികൃതർ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് യൂറോളജി വിഭാ​ഗത്തിന് ഉപകരണങ്ങൾ വാങ്ങാൻ കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിച്ചത് 67 ലക്ഷം രൂപയെന്ന് വ്യക്തമാക്കി മെഡിക്കൽ കോളേജ് അധികൃതർ. മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ  ചികിത്സാ ഉപകരണങ്ങൾ വാങ്ങാനായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 67 ലക്ഷം രൂപ ചിലവഴിച്ചു.

Add Zee News as a Preferred Source

സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജിന് അനുവദിച്ച തുകയിൽ  സിംഹഭാഗവും യൂറോളജി വിഭാഗത്തിനാണ് ലഭിച്ചതെന്നും അധികൃതർ വ്യക്തമാക്കി. സർക്കാർ 37 ലക്ഷം രൂപ അനുവദിച്ചപ്പോൾ ആശുപത്രി വികസന സമിതി വഴി 30 ലക്ഷം രൂപയും ചെലവഴിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ  നിർദേശപ്രകാരം കിഫ്ബി വഴി രണ്ടരക്കോടി രൂപയുടെ  ഉപകരണങ്ങൾ വാങ്ങി നൽകുന്നതിന് നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണ്.

ALSO READ: 'സർവീസ് മടുത്തു, നടപടി പ്രശ്നമില്ല'; നിലപാടിൽ ഉറച്ച് ഡോ. ഹാരിസ്

കഴിഞ്ഞ വർഷം  യൂറോളജി വിഭാഗത്തിൽ 2898 ശസ്ത്രക്രിയകൾ നടന്നതായും 2025 മേയ് 31 വരെ 1327 ശസ്ത്രക്രിയകൾ നടന്നതായും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഈ വർഷം ജൂൺ മാസത്തിൽ 242 ശസ്ത്രക്രിയകളാണ് നടന്നത്. ഇപ്പോൾ കേടായ ലിത്തോക്ലാസ്റ്റ് എന്ന ഉപകരണം വഴി 32 രോഗികൾക്ക് ചികിത്സ നൽകിയിട്ടുണ്ട്.

മൂത്രാശയക്കല്ല് പൊടിച്ചു കളയുന്നതിനുള്ള ഉപകരണമാണ് ലിത്തോക്ലാസ്റ്റ്. കഴിഞ്ഞ വർഷം റീനൽ ട്രാൻസ്പ്ലാൻ്റേഷൻ 20 എണ്ണവും 2025 ജൂൺ വരെ ഏഴെണ്ണവും ചെയ്തുവെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News