ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: സൂപ്രണ്ടിനും പ്രിൻസിപ്പലിനും കളക്ടറുടെ കാരണം കാണിക്കൽ നോട്ടീസ്

നോട്ടീസിൽ മഞ്ചേരി മെഡിക്കൽ കോളേജിന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വിലയിരുത്തിയിട്ടുണ്ട്.   

Last Updated : Sep 29, 2020, 10:12 AM IST
  • പൂർണ്ണ ഗർഭിണിയായ യുവതി ചികിത്സ തേടി ആദ്യം എത്തിയത് മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു. ഇവിടെ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മറ്റ് രണ്ട് ആശുപത്രികളിൽ ചുറ്റിതിരിഞ്ഞ ശേഷമാണ് അവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്.
  • അവിടെയെത്തിയപ്പോൾ യുവതിയെ ഓപ്പറേഷൻ ചെയ്ത് കുഞ്ഞുങ്ങളെ പുറത്തെടുത്തുവെങ്കിലും രക്ഷിക്കാനായില്ല.
ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: സൂപ്രണ്ടിനും പ്രിൻസിപ്പലിനും കളക്ടറുടെ  കാരണം കാണിക്കൽ നോട്ടീസ്

മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിൽ ഗർഭിണിയ്ക്ക് ചികിത്സ കിട്ടാത്തതിനെ തുടർന്ന് ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ സൂപ്രണ്ടിനും പ്രിൻസിപ്പലിനും മലപ്പുറം കളക്ടർ (Malappuram Collector) കാരണം കാണിക്കൽ നോട്ടീസ് അയച്ചു.  ഇവരോട് 24 മണിക്കൂറിനകം രേഖാമൂലം മറുപടി നൽകണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.  മറുപടി ലഭിച്ചില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും നിർദ്ദേശത്തിലുണ്ട്. 

Also read: ഇരട്ടകുട്ടികൾ മരിച്ച സംഭവം:  വീഴ്ച സംഭവിച്ചെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി 

നോട്ടീസിൽ മഞ്ചേരി മെഡിക്കൽ കോളേജിന് (Manjeri Medical College) ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വിലയിരുത്തിയിട്ടുണ്ട്.    പൂർണ്ണ ഗർഭിണിയായ യുവതി ചികിത്സ തേടി ആദ്യം എത്തിയത് മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു.  ഇവിടെ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മറ്റ് രണ്ട് ആശുപത്രികളിൽ ചുറ്റിതിരിഞ്ഞ ശേഷമാണ് അവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ (Kozhikode Medical College) എത്തിയത്. 

അവിടെയെത്തിയപ്പോൾ യുവതിയെ ഓപ്പറേഷൻ ചെയ്ത് കുഞ്ഞുങ്ങളെ പുറത്തെടുത്തുവെങ്കിലും രക്ഷിക്കാനായില്ല.  മഞ്ചേരി മെഡിക്കൽ കോളേജിൽ (Manjeri Medical College) ഒരുപക്ഷേ ആ സമയം ചികിത്സ നൽകിയിരുന്നെങ്കിൽ ആ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ ഇന്ന് ജീവനോടെ ഉണ്ടായേനെ. ആരോഗ്യ മന്ത്രി കെ കെ ശൈലജ മഞ്ചേരി മെഡിക്കൽ കോളേജിലെ (Manjeri Medical College) വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കളക്ടർ കാരണം ബോധിപ്പിക്കൽ നോട്ടീസ് നൽകിയത്.  

Also read: മഞ്ചേരിയിൽ വച്ച് ഒന്നു സ്കാൻ ചെയ്തിരുന്നുവെങ്കിൽ ഇതൊന്നും ഉണ്ടാകില്ലായിരുന്നു; പൊട്ടിക്കരഞ്ഞുകൊണ്ട് ഷരീഫ് 

ചികിത്സ നിഷേധിച്ചത് കാരണം മരണമടഞ്ഞ കുഞ്ഞുങ്ങളുടെ മൃതദേഹം ഇന്നലെതന്നെ സംസ്ക്കരിച്ചിരുന്നു.  അമിത രക്തസ്രാവത്തെ തുടർന്ന് അപകടനിലയിലായിരുന്ന യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.   

More Stories

Trending News