എറണാകുളം: രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തൃക്കാക്കര കെന്നഡിമുക്ക് ജേർണലിസ്റ്റ് നഗറിലാണ് സംഭവം. കർണാടക സ്വദേശികളായ യൂസഫ്ഖാൻ-ചാമ്പ ദമ്പതികളുടെ പെണ്‍കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരണം എന്നാണ് സംശയിക്കുന്നത്.
ഇന്നലെ രാത്രി കുഞ്ഞുമായി കിടന്നുറങ്ങുന്നതിനിടെ അമ്മ മുലപ്പാൽ കൊടുത്തിരുന്നു. ഇതിനിടയിൽ അമ്മ ഉറങ്ങിപ്പോയെന്നാണ് പറയുന്നത്. രാവിലെ കുട്ടി ഉണരാതെ വന്നതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, മരണം സംഭവിച്ചിരുന്നു. മൃതദേഹം ജനറൽ ആശുപ്തരിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടത്തിയശേഷം മാതാപിതാക്കൾക്ക് കുഞ്ഞിന്റെ മൃതദേഹം വിട്ടുനൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









