പമ്പ ത്രിവേണിയില്‍ രണ്ട് പാലങ്ങള്‍ സൈന്യം നിര്‍മ്മിക്കും

കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രത്യേക പാലങ്ങളായിരിക്കും നിര്‍മ്മിക്കുക. 

Last Updated : Aug 24, 2018, 02:36 PM IST
പമ്പ ത്രിവേണിയില്‍ രണ്ട് പാലങ്ങള്‍ സൈന്യം നിര്‍മ്മിക്കും

പമ്പ: പമ്പ ത്രിവേണിയില്‍ രണ്ട് പാലങ്ങള്‍ താല്‍ക്കാലികമായി സൈന്യം നിര്‍മ്മിക്കും. പാലങ്ങളുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങും. പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. 

കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രത്യേക പാലങ്ങളായിരിക്കും നിര്‍മ്മിക്കുക. നൂറ് കോടിയുടെ നഷ്ടം പമ്പയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ അറിയിച്ചത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് നിര്‍മ്മാണ സാമഗ്രികളെന്നും അവ എത്തിച്ചയുടന്‍ പാലം നിര്‍മ്മാണം ആരംഭിക്കുമെന്നുമാണ് സൈന്യം അറിയിച്ചിരിക്കുന്നത്. അടുത്ത മാസം മാസപൂജക്ക് മുമ്പെങ്കിലും ഒരു പാലത്തിന്‍റെയെങ്കിലും പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Trending News